സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; കാര്‍ഷിക മേഖലക്ക് മുന്‍ഗണന
സുല്‍ത്താന്‍ ബത്തേരി: കാര്‍ഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുഖ്യപരിഗണന നല്‍കി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 67,14,18,589 രൂപ വരവും 67,12,18,589 രൂപ ചെലവും രണ്ട് ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
സമഗ്ര നെല്‍ കൃഷി വികസനത്തിന് 'നെല്‍മണി' പദ്ധതി നടപ്പാക്കുന്നതിന് രണ്ട് കോടി രൂപ, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി, വിഷരഹിത പച്ചക്കറി കൃഷിക്കായി ഒരു കോടി, മുഴുവനാളുകള്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുന്നതിന് ലൈഫ് പദ്ധതി നടപ്പാക്കാന്‍ ഏഴ് കോടി, നീര്‍ത്തടാധിഷ്ഠിത കര്‍ഷക ഗ്രൂപ്പുകള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 50 ലക്ഷം രൂപ റിവോള്‍വിങ് ഫണ്ട്, സുജല പദ്ധതിക്കായി പത്ത് കോടി, കാര്‍ഷിക മേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 16.5 കോടി, ഗോത്ര ധ്വനി പദ്ധതിക്ക് രണ്ട് കോടി, പട്ടികവിഭാഗങ്ങളുടെ കുടിവെള്ളം, വൈദ്യുതിവത്കരണം എന്നിവക്കായി 5.7 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.
പാലിന് അധിക വില നല്‍കുന്നതിന് ക്ഷീര സാഗരം പദ്ധതി നടപ്പാക്കുന്നതിന് 25 ലക്ഷം, തീറ്റപ്പുല്‍ കൃഷിക്ക് പത്ത് ലക്ഷവും ക്ഷീര മേഖലയിലെ മറ്റ് പ്രവര്‍ത്തികള്‍ക്ക് 16 ലക്ഷം, താലൂക്ക് ആശുപത്രിയില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കുന്നതിന് 50 ലക്ഷം, താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങുന്നതിന് 25 ലക്ഷവും താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് സുരേഷ് താളൂര്‍ ബജറ്റ് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."