HOME
DETAILS
MAL
ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിംപിക്‌സില്‍ നിന്ന് പിന്മാറി
backup
June 29 2016 | 09:06 AM
സിഡ്‌നി: ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജേസണ്‍ ഡേ ഒളിമ്പിക്‌സില്‍ നിന്നു പിന്മാറി. സിക്ക വൈറസ് ഭീതിയേത്തുടര്‍ന്നാണ് താന്‍ പിന്മാറുന്നതെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ദു:ഖത്തോടെയാണ് റിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറുന്നതെയും ഭാവിയില്‍ എനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സിക്ക രോഗം പിടിപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നും ജേസണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഒളിമ്പിക്‌സിനല്ല മുന്‍ഗണന നല്‍കുന്നതെന്നും ഭാവി ജീവിതത്തിനാണ് പരിഗണനയെന്നും ഡേ പറഞ്ഞു.സിക്ക വൈറസ് ഭീതിയെതുടര്‍ന്ന് നേരത്തെ നാലു പ്രമുഖ ഗോള്‍ഫ് തരങ്ങളും ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു. താരങ്ങളുടെ പിന്മാറ്റം റിയോ ഒളിമ്പിക്‌സിനെ ബാധിക്കുമെന്ന ആശങ്കയിലാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."