HOME
DETAILS
MAL
പേരാമ്പ്രയില്‍ നഴ്സുമാരോട് വിവേചനം: വനിതാ കമ്മിഷന് റിപ്പോര്‍ട്ട് തേടി
backup
May 25 2018 | 01:05 AM
കോഴിക്കോട്: നിപാ വൈറസ് പനി ബാധിച്ചവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിര്‍ത്തുന്ന നാട്ടുകാരില്‍ ചിലരുടെ സമീപനം സംബന്ധിച്ച് വനിതാ കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പൊലിസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കത്തയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."