രണ്ടു മണിക്കൂറില്‍ കാന്‍സറിനെ ഇല്ലാതാക്കാനുള്ള മാര്‍ഗവുമായി ഗവേഷകര്‍
ദിനം പ്രതി വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം ആശങ്കയുയര്‍ത്തുമ്പോള്‍ രണ്ടുമണിക്കൂറുകൊണ്ട് കാന്‍സറിനെ കീഴടക്കാന്‍ പുതിയ വിദ്യയുമായി ഗവേഷകര്‍. പ്രധാനമായും സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ആവശ്യമുള്ളിടത്തും കുട്ടികളിലെ കാന്‍സറിനുമാണ് ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക.
ഈ മാര്‍ഗത്തിലൂടെ നൈട്രോബെന്‍സാല്‍ഡിഹൈഡ് എന്ന രാസപദാര്‍ഥം നാനോ കണികകളായി കാന്‍സര്‍ ബാധിച്ച സംയുക്ത കോശങ്ങളിലേക്ക് കടത്തിവിടുന്നു. പിന്നീട് ഈ കണികകളെ കോശങ്ങള്‍ ആഗിരണം ചെയ്ത ശേഷം ഇവിടേക്ക് പ്രകാശ രശ്മികള്‍ കടത്തിവിടുന്നു. കോശങ്ങളിലേക്ക് കടത്തി വിടുന്ന കണികകള്‍ക്ക് കോശത്തെ അമ്ലത്വമുള്ളതാക്കാനുള്ള കഴിവുണ്ട്. പ്രകാശം ഉള്ളിലെത്തുമ്പോള്‍ ഇവ ഉത്തേജിക്കപ്പെടുകയും കോശങ്ങളുടെ അമ്ലത്വം വര്‍ധിക്കുക വഴി ഇവ സ്വയം നശിക്കുകയും ചെയ്യുന്നു.
രണ്ടു മണിക്കൂറിനുള്ളില്‍ 95 ശതമാനം കാന്‍സര്‍ ബാധിച്ച കോശങ്ങളേയും ഇല്ലാതാക്കാന്‍ ഈ മാര്‍ഗത്തിലൂടെ കഴിയുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. കൂടാതെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും രണ്ടാമതൊരിക്കല്‍ കാന്‍സറിനുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും ഇതിലൂടെ കഴിയുമെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."