HOME
DETAILS
MAL
ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി
backup
March 24 2017 | 22:03 PM
കൂടരഞ്ഞി: ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി. കൂടരഞ്ഞി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കൂടരഞ്ഞി തിണ്ടൂര്ക്കണ്ടി തിരുവമ്പാടി റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് വലിയ കുഴിയെടുത്ത് കക്കൂസ് മാലിന്യം തള്ളിയത്. കുടരഞ്ഞി അങ്ങാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ കക്കൂസ് മാലിന്യമാണ് ഒന്നാകെ കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്.
പരിസര പ്രദേശത്ത് താമസിക്കുന്നവരും വഴി യാത്രക്കാര്‍ക്കും ദുര്‍ഗന്ധം സഹിക്കാന്‍ പറ്റാതെയായപ്പോഴാണ് പ്രതിഷേധം ഉയര്‍ന്നത്. മാലിന്യം തള്ളിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് മനു മരഞ്ചാട്ടി അധ്യക്ഷനായി. സെക്രട്ടറി നാസര്‍ കൂടരഞ്ഞി, വിമല്‍, ഫിബിന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."