HOME
DETAILS
MAL
നികുതി വെട്ടിച്ചു കൊണ്ടുവന്ന സിഗരറ്റ് ബോക്സുകള്‍ പിടികൂടി
backup
March 24 2017 | 22:03 PM
ഫറോക്ക്: കസ്റ്റംസ് തീരുവ വെട്ടിച്ചു കടത്തിക്കൊണ്ടുവരികയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലിസ് പിടികൂടി. ഇന്നലെ വൈകിട്ടാണ് ഫറോക്ക് റെയില്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാരനില്‍ നിന്നും പെട്ടിയില്‍ കടത്തിക്കൊണ്ടു വന്ന വിലപിടിപ്പുളള വിവിധ വിദേശ കമ്പനികളുടെ സിഗരറ്റുകള്‍ പിടികൂടിയത്.
ഏതാണ്ട് ഒരു ലക്ഷത്തിലേറെ വിലവരുമെന്നാണ് കരുതുന്നത്. യാത്രക്കാരനെ ഫറോക്ക് എസ്.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാന മാര്‍ഗം മലേഷ്യയില്‍ നിന്നും എത്തിച്ചു കടകളില്‍ വിതരണത്തിനു കൊണ്ടുപോവുകയായിരുന്നുവെന്നാണ് സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."