എതിര്‍പ്പും ആരോപണവുമായി യു.ഡി.എഫ്; ഐക്യമില്ലാതെ ബി.ജെ.പി
കോഴിക്കോട്: കോര്‍പറേഷന്‍ വാര്‍ഷിക ബജറ്റ് ചര്‍ച്ചയില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയപ്പോള്‍ ബജറ്റിനെ സ്വാഗതം ചെയ്തും ഏതാനും പദ്ധതികളെ അഭിനന്ദിച്ചും ചില ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത് കൗതുകമായി.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അവതരിപ്പിച്ച 2017-18 വര്‍ഷത്തേക്കുള്ള ബജറ്റിനോടനുബന്ധിച്ചാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ബജറ്റിനെ പൂര്‍ണമായും സ്വാഗതം ചെയ്ത് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സംസാരിച്ചപ്പോള്‍ വിമര്‍ശനങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കാളികളായത്. ഇതിനിടയില്‍ മാറാട് ഡിവിഷനില്‍ നിന്നുള്ള ബി.ജെ.പി കൗണ്‍സിലര്‍ പൊന്നത്ത് ഷൈമ ബജറ്റിനെ അനുകൂലിച്ച് കൊണ്ട് നടത്തിയ പ്രസംഗമാണ് ഇടത് അംഗങ്ങളില്‍പ്പോലും ആശ്ചര്യമുണ്ടാക്കിയത്. ബജറ്റിലെ വിവിധ സ്ത്രീപക്ഷ പദ്ധതികളെ പ്രകീര്‍ത്തിച്ച കൗണ്‍സിലര്‍ പ്രസംഗത്തിനൊടുവില്‍ ബജറ്റ് സ്വാഗതം ചെയ്യുന്നതായും പ്രഖ്യാപിക്കുകയായിരുന്നു. ബേപ്പൂരില്‍ നിന്നുള്ള മറ്റൊരു ബി.ജെ.പി അംഗം ടി. അനില്‍ കുമാര്‍ വയോജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയ വിവിധ ക്ഷേമ പദ്ധതികളെയും അഭിനന്ദിച്ചു. എന്നാല്‍ തുടര്‍ന്ന് പ്രസംഗിച്ച മുഴുവന്‍ ബി.ജെ.പി അംഗങ്ങളും ബജറ്റിനെ എതിര്‍ത്തു. സമഗ്രസ്പര്‍ശിയും വികസനോന്‍മുഖവുമായ ബജറ്റാണ് അവതരിപ്പിച്ചതെന്ന ഇടത് അംഗങ്ങളുടെ വാദത്തിന് കണക്കുകള്‍ നിരത്തിയും പഴയ ബജറ്റ് കോപ്പികള്‍ ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷം മറുപടി നല്‍കി. 12ലക്ഷം രൂപയായിരുന്ന വാര്‍ഡ് ഫണ്ടില്‍ കുറവ് വരുത്തി 4ലക്ഷമാക്കി മാറ്റിയെന്നും പഴയ ബജറ്റിലെ പദ്ധതികള്‍ യാതൊരു മാറ്റവും വരുത്താതെ പുതിയതില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
അഴിമതി ഒഴിവാക്കും എന്ന പ്രഖ്യാപനം ഇപ്പോള്‍ അഴിമതി നടക്കുന്നുണ്ടെന്നതിനുള്ള തെളിവാണെന്ന് അഡ്വ. പി.എം നിയാസ് പറഞ്ഞു. ഷി ലോഡ്ജ് പദ്ധതി മുമ്പും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പദ്ധതികള്‍ അനുവദിക്കുന്നതില്‍ പക്ഷപാതപരമായി പെരുമാറുകയാണ്. കോര്‍പറേഷന്റെ വിവിധ പദ്ധതികള്‍ എന്താണ് നടക്കുന്നതെന്നു പോലും മേയര്‍ അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉഷാദേവി ടീച്ചര്‍, കെ.ടി ബീരാന്‍കോയ, സയ്യിദ് മുഹമ്മദ് ഷമീല്‍, വിദ്യാ ബാലകൃഷ്ണന്‍, അഡ്വ. ശരണ്യ, സുധാമണി, പേരോത്ത് പ്രകാശന്‍ തുടങ്ങിയവരും ആരോപണവും എതിര്‍പ്പുമായി രംഗത്തെത്തി. ജനക്ഷേമകരമായ സംസ്ഥാന ബജറ്റിന്റെ തുടര്‍ച്ചയാണ് കോര്‍പ്പറേഷന്‍ ബജറ്റെന്ന് വാദിച്ച് ഇടത് കൗണ്‍സിലര്‍ എം.എം പത്മാവതിയാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്.
മാലിന്യ സംസ്‌കരണത്തിനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സമഗ്രമേഖലക്കും ശക്തിപകരുന്ന വിവിധ പദ്ധതികളെ അവര്‍ സ്വാഗതം ചെയ്തു. ഇടത് കൗണ്‍സിലര്‍മാരായ കെ. കൃഷ്ണന്‍, അഡ്വ. സീനത്ത്, എം. ശ്രീജ, കെ.ടി സുഷാജ്, കറ്റടത്ത് ഹാജറ, എം. ശ്രീജ, പ്രബീഷ് കുമാര്‍, പി.കെ ശാലിനി തുടങ്ങിയവരും ബജറ്റിനെ സ്വാഗതം ചെയ്തു സംസാരിച്ചു. ചര്‍ച്ച ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."