നഴ്‌സിങ് അസിസ്റ്റന്റിനെ ഡ്യൂട്ടിക്കിടെ റൂമില്‍ക്കയറി മര്‍ദ്ദിച്ചതിനെതിരേ പ്രതിഷേധിച്ചു
മാവൂര്‍: ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംങ് അസിസ്റ്റന്റിനെ ഡ്യൂട്ടിക്കിടെറൂമില്‍ക്കയറി മര്‍ദ്ദിച്ചവശനാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സമൂഹ്യവരുദ്ധരുടെ നടപടയില്‍ ആശുപത്രിജീവനക്കാരുടെ സംയുക്ത സ്റ്റാഫ് കൗണ്‍സില്‍യോഗം ശക്തമായി പ്രതിഷേധിച്ചു.
രോഗിയുടെ മുറിവ് വച്ച് കെട്ടുന്നതിനിടെ വേദന അനുഭവപ്പെട്ട രോഗിയായ സ്ത്രീ കരഞ്ഞതിനേതുടര്‍ന്ന് സ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് നഴ്‌സിംങ് അസിസ്റ്റന്റ് പി ഷെരീഫിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കുറ്റവാളികള്‍ക്കെതിരേ കേസ്സെടുക്കുമെന്ന നിലയിലായപ്പോള്‍ സ്ത്രീയെ പീഡിപ്പിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചവര്‍തന്നെ പൊലിസില്‍ ആശുപത്രി ജീവനക്കാരനെതിരേ പരാതിനല്‍കുകയായികുന്നു.
പ്രതിഷേധയോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ബിന്ദു അധ്യക്ഷയായി. ഡോ.ബേബിപ്രീത, ഡോ. വി ജയരാജന്‍, നഴ്‌സുമാരായ മഞ്ജു ബാലന്‍, എം കമല, ഫാര്‍മസിസ്റ്റ് സി.വി രാജേഷ്, സി.ആര്‍ അജയകുമാര്‍, എം. രഞ്ജിത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."