HOME
DETAILS
MAL
വട്ടിയൂര്‍ക്കാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു
backup
May 25 2018 | 01:05 AM
പേരൂര്‍ക്കട: ഇലിപ്പോട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു.
നെല്ലിയൂര്‍ക്കോണം സ്വദേശി അരുണി (28) നാണ് വെട്ടേറ്റത്. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. കാലുകള്‍ക്ക് വെട്ടേറ്റ അരുണിനെ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
ശബരി, ശശി, കണ്ടാലറിയാവുന്ന 2 പേര്‍ എന്നിവരാണ് അവര്‍. ഇതില്‍ ശബരി ബി.ജെ.പി പ്രവര്‍ത്തകനാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധപ്രകടനം നടത്തി. പ്രതികളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."