HOME
DETAILS
MAL
കേരളത്തില്‍ നടപ്പാക്കുന്നത് ഇരട്ട നീതി - സി.കെ ജാനു
backup
March 24 2017 | 22:03 PM
കോഴിക്കോട്: കേരളത്തിലെ സ്ത്രീകള്‍ പൊതു സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയാണെന്നും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കേരളത്തില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു.
കസരി വാരിക കോഴിക്കോട് സംഘടിപ്പിച്ച സ്ത്രീസുരക്ഷയും കേരളീയ സമൂഹവും എന്ന വിഷയത്തിലുള്ള സ്ത്രീ ശാക്തീകരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഡോ. കെ. എസ്. ജയശ്രീ അദ്ധ്യക്ഷയായി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര് മധു, ഡോ. പി. ആര്യാദേവി, ആര്യാഗോപി, അഡ്വ. ഇന്ദുലേഖ ജോസഫ്, അഡ്വ. ടി.പി. സിന്ധുമോള്‍, ഡോ. സിന്ധുരവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."