കരിപ്പൂരിനെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ക്കെതിരേ ശക്തമായി പ്രതികരിക്കണം: കെ.സി വേണുഗോപാല്‍
കോഴിക്കോട്: ഗവണ്‍മെന്റിന് കോടികള്‍ ലാഭം നേടിക്കൊടുക്കുന്ന കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ഏത് ശക്തികള്‍ക്കെതിരെയും ശക്തമായി പ്രതികരിക്കണമെന്ന് മുന്‍ വ്യോമയാന സഹമന്ത്രിയും എം.പിയുമായ കെ.സി വേണുഗോപാല്‍.
മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കരിപ്പൂരിനെ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നൂറ്റിപതിനൊന്ന് മണിക്കൂര്‍ രാപകല്‍ സമരത്തിന്റെ അഞ്ചാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം ബഷീര്‍ അധ്യക്ഷനായി. ഡോ.ഹുസൈന്‍ മടവൂര്‍, റസാഖ് പാലേരി, ഡോ.ഐ.പി അബ്ദുസ്സലാം മൗലവി, കെ.ഹസ്സന്‍കോയ, പി.കെ.വി അസീസ്, ശരീഫ് മണിയാട്ടുകുടി, ഐ.പി പുഷ്പരാജ്, അബ്ദുറസാഖ്, അബ്ദുസ്സലാം പാറക്കാടന്‍, ഡോ.വഫറിയ, സലീം വാഴക്കാട്, അമ്മാര്‍ കിഴുപറമ്പ്, ഇസ്മായില്‍ പുനത്തില്‍ സംസാരിച്ചു. കരിപ്പൂര്‍ വിമാനത്താവള കാര്യങ്ങള്‍ പിന്നീട് പറയാമെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പ്രഖ്യാപനം തിരുത്തണമെന്നും കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് പറയണമെന്നും മലബാര്‍ ഡവലപ്‌മെന്റ് ഫോറം ആവശ്യപ്പെട്ടു. വി.ടി ബല്‍റാമിന്റെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടി ആരെയോ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്നും സത്യാവസ്ഥ മൂടിവയ്ക്കുന്നതാണെന്നും എം.ഡി.എഫ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."