എല്ലാ ജില്ലയിലും പൈതൃക മ്യൂസിയം സ്ഥാപിക്കും: മന്ത്രി കടന്നപ്പള്ളി
കോഴിക്കോട്: എല്ലാ ജില്ലയിലും പൈതൃക മ്യൂസിയങ്ങള്‍ സ്ഥാപിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. രാജ്യത്തിന്റെ പ്രയാണത്തിന് ശക്തി നല്കുന്ന പാരമ്പര്യ സ്വത്താണ് മ്യൂസിയങ്ങള്‍. ചരിത്രസ്മാരകങ്ങള്‍ പരിരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറി കൃഷ്ണമേനോന് മ്യൂസിയത്തില്‍ ആരംഭിച്ച ആധുനിക സംവിധാനങ്ങളോടുകൂടിയ ത്രീ.ഡി തിയറ്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന് എം.പി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, പുരാവസ്തു, പുരാരേഖ വകുപ്പ് ഡയറക്ടര്‍ ജെ. റെജികുമാര്‍, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്, എഫ്.ആര്.ബി.എല്‍ മാനേജിങ് ഡയറക്ടര്‍ സി.പി ദിനേശ്, ഈസ്റ്റ്ഹില്‍ ആര്‍ട്ട് ഗാലറി കൃഷ്ണമേനോന് മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയരാജന്, അഡ്വ.ടി.സിദ്ദിഖ്, പി.വി ഗംഗാധരന്, മനയത്ത് ചന്ദ്രന്, ടി.പി ജയചന്ദ്രന് മാസ്റ്റര്‍, സി.പി ഹമീദ് ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."