സ്വവര്‍ഗരതി നിരോധനത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിരോധനത്തിനെതിരെ സുപ്രിം കോടതിയില്‍ ഹരജി. ഇന്ത്യന്‍ പീനല്‍ കോഡിലെ സ്വവര്‍ഗ രതി നിരോധിക്കുന്ന 377ാം വകുപ്പ് നീക്കണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗരതിയെ അനുകൂലിക്കുന്ന എല്‍.ജി.ബിറ്റി പ്രവര്‍ത്തകരാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഹരജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇന്ന് പരിഗണിക്കും. സ്വവര്‍ഗത്തില്‍ പെട്ട രണ്ടുപേര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാക്കുന്ന 2013ലെ വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
2013ല്‍ ഈ വിധി സുപ്രീംകോടതി തള്ളുകയായിരുന്നു. സമൂഹത്തിലെ പ്രശസ്തരായ ചില സെലിബ്രിറ്റികളാണ് ഇപ്പോള്‍ എല്‍.ജി.ബി.റ്റി കമ്മ്യൂണിറ്റി മുഖേന സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമായ ലൈംഗിക അവകാശം സംരക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സ്വവര്‍ഗരതി നിരോധനത്തിനെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ മുമ്പും മറ്റൊരു ഹരജിയില്‍ വാദം കേട്ടിരുന്നു. കോടതിക്ക് ഇത്തരം നിയമങ്ങള്‍ നീക്കം ചെയ്യാന്‍ വെല്ലുവിളികളുണ്ടെന്നും 377ാം വകുപ്പ് നീക്കം ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നുമാണ് ചീഫ് ജസ്റ്റിസ് മുമ്പ് പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."