വിവാദ പരാമര്‍ശം: വനിതാ കമ്മിഷന് സല്മാന് ഖാന് കത്തയച്ചു; മാപ്പു പറഞ്ഞിട്ടില്ലെന്ന് കമ്മിഷന്
മുംബൈ: ബലാത്സംഗത്തിനിരയായ സ്ത്രീയെപോലെയെന്ന വിവാദ പരമാര്‍ശത്തില്‍ സല്മാന് ഖാന് വനിതാ കമ്മിഷന് മറുപടി നല്കി. എന്നാല്‍ മറുപടിയില്‍ സല്മാന് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിത കമ്മീഷന്. തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ബലാത്സംഗത്തിനിരയായ സ്ത്രീയെ പോലെയായിരുന്നുവെന്ന പരമാര്‍ശമാണ് ബോളിവുഡ് താരം സല്മാന് ഖാനെ വിവാദത്തിലാഴ്ത്തിയത്. പ്രസ്താവനയെതുടര്‍ന്ന് സല്മാന് മാപ്പ് പറയണമെന്ന് ദേശീയ വനിത കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് സല്മാന് അഭിഭാഷകന് മുഖേന കത്തിലൂടെ കമ്മിഷനെ അറിയിച്ചത്. എന്നാല്‍ കത്തില്‍ സല്മാന് മാപ്പ് പറഞ്ഞിട്ടില്ലെന്നും കത്ത് തങ്ങള്‍ പരിശോധിക്കുകയാണെന്നും വനിത കമ്മിഷന് അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
സല്‍മാന്റെ പരമാര്‍ശത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. ദേശീയ, സംസ്ഥാന വനിത കമ്മിഷനുകളും വിവിധ വനിത സംഘടനകളും പരാമര്‍ശം പിന്‍വലിച്ച് സല്മാന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. നാലു വര്‍ഷം മുന്‍പ് പീഡനത്തിനിരയായ ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയും സല്മാന് ഖാന്റെ വിവാദ പരാമര്‍ശത്തെ ചോദ്യം ചെയ്ത് 10, 00,000 രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അദ്ദേഹത്തിന് വക്കീല്‍ നോട്ടിസും അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."