HOME
DETAILS
MAL
ബംഗളൂരുവില്‍ മിണ്ടാത്ത മമത പിണറായിക്ക് ജന്മദിനാശംസ നേര്‍ന്നു
backup
May 25 2018 | 01:05 AM
തിരുവനന്തപുരം: ബംഗളൂരുവില്‍ എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഗണിച്ച മമതാ ബാനര്‍ജി അദ്ദേഹത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു. ഇന്നലെ രാവിലെയാണ് പിണറായിക്ക് ആശംസ നേര്‍ന്ന് മമത ട്വീറ്റ് ചെയ്തത്.
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു. മമത വരുമ്പോള്‍ വേദിയിലിരിക്കുകയായിരുന്ന പിണറായിയെ കണ്ട ഭാവംപോലും നടിക്കാതെ ഇരിപ്പിടത്തിലേക്കുപോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പിക്കെതിരേയുള്ള മതേതര ശക്തികളുടെ വിശാല ഐക്യത്തിന്റെ തുടക്കമായി വിശേഷിപ്പിക്കപ്പെട്ട ഈ ചടങ്ങിനിടയില്‍ ഇരുവരും പരസ്പരം മുഖാമുഖം കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇതിനു പിറ്റേന്നാണ് മമതയുടെ ആശംസ. ബംഗാളില്‍ ബദ്ധവൈരികളാണ് മമത നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സി.പി.എമ്മും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."