സ്ത്രീ സുരക്ഷയും സേവനാവകാശങ്ങളും: ഏകദിന സെമിനാര്‍
തുറവൂര്‍: പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ്, പബ്ലിക്ക് റിലേഷന്‍ വകുപ്പ് ,നാട്ടു വെളിച്ചം ചാരിറ്റീസ് ആന്റ് റൂറല്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 9.30ന് കുത്തിയതോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വച്ച് സ്ത്രീ സുരക്ഷയും സേവനാവകാശങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഏകദിന സെമിനാര്‍ നടക്കും.എ.എം.ആരീഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല തമ്പി അധ്യക്ഷത വഹിച്ചു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമരാജപ്പന്‍, വികസന കാര്യസ്റ്റാന്റിംഗ കമ്മിറ്റി ചെയര്‍മാന്‍ കെ.ധനേഷ് കുമാര്‍, നാട്ടു വെളിച്ചം ചാരിറ്റീസ് പ്രസിഡന്റ് കെ.സി.രമേശന്‍, കുത്തിയതോട് പഞ്ചായത്ത് സെക്രട്ടറി സി.വേണുഗോപാല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത ഷാജി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പ്രതാപന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സ്ത്രീകളും സുരക്ഷയും ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയം എറണാകുളം ഗവര്‍മെന്റ് കോളേജ് റിട്ട. പ്രഫസര്‍ ഡോ.പി.കെ.ജയകുമാരിയും സ്ത്രീ സുരക്ഷ നിയമങ്ങള്‍ എന്ന വിഷയം ഹൈക്കോടതിവില്‍ഫഡ് ദാസും സേവനാവകാശ നിയമങ്ങള്‍എന്ന വിഷയംസി.ബി.ബിനുവും അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."