കെജ്രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി; പിന്നില്‍ ബി.ജെ.പിയെന്ന് എ.എ.പി
ന്യൂഡല്‍ഹി: എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. ജൂലൈ ഒന്പതിനു ഗുജറാത്ത് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടി റദ്ദാക്കുകയായിരുന്നു.
സംഭവത്തില്‍ ബി.ജെ.പിക്കെതിരേ ആരോപണങ്ങളുമായി എ.എ.പി രംഗത്തെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ ഒരു വ്യാപാര സംഘത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സൂറത്തിലേക്കു കെജ്രിവാള് സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. എന്നാല്‍ സംഘാടകര്‍ കെജ്രിവാളിനുള്ള ക്ഷണം പിന്‍വലിക്കുകയായിരുന്നു. ഇതു ബി.ജെ.പിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സമ്മര്‍ദത്തിന്റെ ഫലമാണെന്നാണ് എ.എ.പി ഗുജറാത്ത് ഘടകം ആരോപിക്കുന്നത്.
സൂറത്തില്‍ ജൂലൈ പത്തിനു നടക്കുന്ന ചടങ്ങിലേക്കാണ് അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നത്. പരിപാടിക്കായി സംഘാകര്‍ എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി പരിപാടി റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."