ട്രംപിനെതിരേ മാര്ട്ടിന് ലൂതര്‍ കിങ്ങിന്റെ മകള്‍
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ നയകാര്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനണിന്റെ പ്രസ്താവന മനുഷ്യാവകാശ പോരാളി മാര്ട്ടിന് ലൂതര്‍ കിങ്ങിന്റെ മകള്‍ തള്ളി. മാര്ട്ടിന് ലൂതര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം ട്രംപിന്റെ സാമ്പത്തിക നയങ്ങളെ പിന്തുണക്കുമായിരുന്നുവെന്നായിരുന്നു ബാനണിന്റെ പ്രസ്താവന. ട്രംപിന്റെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നയാളാകും അദ്ദേഹമെന്നും ബാനണ്‍ പറഞ്ഞു. എന്നാല്‍, തന്റെ പിതാവിന്റെ പേരും അദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും തെറ്റായും അപകടകരമായുമാണ് ബാനണ്‍ എടുത്തുദ്ധരിച്ചിരിക്കുന്നതെന്ന് മാര്ട്ടിന് ലൂതര്‍ കിങ്ങിന്റെ മകള്‍ ബെര്‍നിസ് കിങ് പറഞ്ഞു. നിലവില്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ പിതാവ് ഏറെ അസ്വസ്ഥനായിരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. പിതാവ് നടത്തിയ പോരാട്ടങ്ങളെ വിസ്മരിക്കുന്നതാണ് ബാനണിന്റെ പ്രസ്താവനയെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."