ഹാഫിസ് സഈദിനെ പശ്ചിമേഷ്യന്‍ രാജ്യത്തേക്കു മാറ്റാന്‍ നിര്‍ദേശം; വാര്‍ത്ത അടിസ്ഥാനരഹിതം: ചൈന
ബെയ്ജിങ്: ജമാഅത്തുദ്ദഅ്വ തലവന്‍ ഹാഫിസ് സഈദിനെ ഒരു പശ്ചിമേഷ്യന്‍ രാജ്യത്തേക്കു മാറ്റാന്‍ പാകിസ്താനോട് ആവശ്യപ്പെട്ടതായുള്ള വാര്‍ത്ത ചൈന നിഷേധിച്ചു.
സഈദിനെതിരേ നടപടി ശക്തമാക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, പാക് പ്രധാനമന്ത്രി ശാഹിദ് ഖഗാന്‍ അബ്ബാസിയോട് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
പാക് പ്രധാനമന്ത്രിയുമായി അടുത്ത ചിലരാണ് വിവാദ വാര്‍ത്ത പുറത്തുവിട്ടത്. ചൈനയില്‍ കഴിഞ്ഞ മാസം നടന്ന ബൊവാവോ ഫോറത്തിനിടെയായിരുന്നു ഇത്.
എന്നാല്‍, വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് മാത്രമാണ് പറയാനുള്ളതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."