വീട്ടമ്മ ചികിത്സാ സഹായം തേടുന്നു
കാക്കനാട്: ഗുരുതര ഹൃദ്രോഗവും കിഡ്നിരോഗവും ബാധിച്ച വീട്ടമ്മ സഹായം തേടുന്നു. വാഴക്കാല ദേശീയകവല തോപ്പില്‍ റോഡില്‍ മണപ്പാട്ടിപ്പറമ്പില്‍ അഫ്സത്(45) ആണ് സഹായം തേടുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി ചികിത്സയിലാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. വീട്ട് ജോലി ചെയ്താണ് മാതാവും മൂന്ന് മക്കളും ഉള്‍പ്പെടുന്ന കുടുംബം കഴിഞ്ഞിരുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് ലക്ഷം രൂപയോളം ഇതിനോടകം ചികിത്സക്ക് ചെലവായി. നാട്ടുകാര്‍ പിരിവെടുത്താണ് ആശുപത്രി ചെലവില്‍ ചെറിയൊരു തുക മാത്രമാണ് ബില്ല് അടച്ചിട്ടുള്ളത്. വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ മൂത്ത മകനാണ് കുടുംബത്തിന്റെ ഏകാശ്രയം.
സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന അഫ്സഫത്തിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസ് ചെയര്‍മാനും കെ.എല്‍ നിയാസ് കണ്‍വീനറായും ചികിത്സാ സഹായ സമിതി രുപീകരിച്ചിട്ടുണ്ട്. യൂണിയന് ബാങ്ക് തൃക്കാക്കര ശാഖയിലാണ് അക്കൗണ്ട്. ആക്കൗണ്ട് നമ്പര്‍ : 385402010059106. ഐ.എഫ്.എസ്.സി കോഡ്: യുബിഐഎന്‍ 0538540.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."