മട്ടുപ്പാവ് കൃഷിയില്‍ നൂറുമേനി വിളവുമായി മിനി സിവില്സ്റ്റേഷന് ജീവനക്കാര്‍
മൂവാറ്റുപുഴ: മട്ടുപ്പാവ് കൃഷിയില്‍ നൂറ് മേനി വിളവുമായി മൂവാറ്റുപുഴ മിനി സിവില്സ്റ്റേഷന് ജീവനക്കാര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ നടപ്പാക്കിയ സുരക്ഷിത മട്ടുപ്പാവു കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. സിവില്‍ സ്റ്റേഷനിലെ 27 വകുപ്പിലെ ഓഫിസ് ജീവനക്കാര്‍ ചേര്‍ന്നു നടപ്പാക്കുന്ന ഹരിതാഭം പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷനു മുകളിലെ മട്ടുപ്പാവില്‍ ആരംഭിച്ച കൃഷി വിളവെടുപ്പാണ് ഇന്നലെ നടന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എ, ആര്.ഡി.ഒ എം.ജി രാമചന്ദ്രന്, തഹസീല്‍ദാര്‍ റെജി.പി ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മോഹനന്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംമ്പന്ധിച്ചു. 625ഗ്രോബാഗുകളിലായി വളര്‍ത്തിയ വഴുതന, വെണ്ട. ചീര, പാവല്‍, തക്കാളി, വെള്ളരി, പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് വിളവെടുപ്പ് നടത്തിയത്. ഇന്നലത്തെ വിളവെടുപ്പില്‍ 75കിലെ വെണ്ടയും 30കിലോ വഴുതനയും 10കിലോ ചീരയുമാണ് പ്രധാനമായും ലഭിച്ചത്. ഇത് ആവശ്യക്കാര്‍ക്ക് വില്പനയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."