HOME
DETAILS

നഗര സൗന്ദര്യവത്കരണത്തിനും ഭവന നിര്‍മാണത്തിനും ഊന്നല്‍ നല്‍കി അങ്കമാലി നഗരസഭ ബജറ്റ്

  
backup
March 24 2017 | 23:03 PM

%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b8%e0%b5%97%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8


അങ്കമാലി: നഗരസഭയില്‍ 6,13,09,323 രൂപ മുന്നിരിപ്പും 25,84,54,600 രൂപ വരവും 31,21,07,600 രൂപ ചെലവും 7,65,573 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2017, 2018 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. അങ്കമാലി നഗരസഭ ഹാളില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസാണ് ബജറ്റ് അവതരിപ്പിച്ചത്. നഗര സൗന്ദര്യവത്കരണം, ആരോഗ്യ സംരക്ഷണം, പട്ടികജാതി വികസനം, ഹരിത കേരളം, ഭവന നിര്‍മാണം, വനിത- ശിശുക്ഷേമം, വൈദ്യുത ശ്മശാനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്.
ആധുനിക അറവുശാല, മലീന ജല സംസ്‌ക്കരണ ശാല, ബസ് ഷെല്‍ട്ടറുകളും ബസ് ബേകളും നിര്‍മിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട് . നഗരസഭ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നിലവിലെ കോടതി ജങ്ഷന്‍, ചെത്തിക്കോട് ജങ്ഷന്‍, അങ്ങാടികടവ് ജങ്ഷന്‍ , ദേശീയപാത 47 യില്‍ ഹോം സയന്‍സ് കോളജിന്റെ പരിസരം, ചമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി ജങ്ഷന്‍ അങ്കമാലി കെ.എസ്.ഇ.ബി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ടൈല്‍സ് വിരിക്കുന്നതിന് 35 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പ്രകൃതി ദത്ത ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനായി പീച്ചാനിക്കാട്, പാലിയേക്കര, ചമ്പന്നുര്‍, കല്ലൂപാലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 45 ലക്ഷം രൂപയും മങ്ങാട്ടുകര , അങ്ങാടി കടവ് ലിഫ്റ്റ് ഇറിഗേഷന്‍ അനുബന്ധ വേലകള്‍ക്കായി അഞ്ച് ലക്ഷം രൂപയും ടൗണ്‍ ചിറകെട്ടി സംരക്ഷിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും അഞ്ച് ലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്.
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെയുളള സര്‍ക്കാരിന്റെ നവകേരള മിഷനിലെ ലൈഫ് പദ്ധതിയുമായി ബന്ധിപ്പിച്ച് വിവിധ വാര്‍ഡുകളിലായി എട്ട് വീട് നിര്‍മിച്ച് നല്‍കുന്നതിന് ഒരു കോടി രൂപ നീക്കിവച്ചു.
300 വീടുകള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന് 10000 രൂപ വീതം നല്‍കുന്നതിനും സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് താമസ സൗകര്യം നല്‍കുന്നതിനായി നഗരസഭയ്ക്ക് ലഭിച്ച സ്ഥലത്ത് പണിയുന്ന ശാന്തി ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്ന് 35 ലക്ഷം രുപയും ബജറ്റില്‍ വകയിരുത്തിട്ടുണ്ട്. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്നിട്ടുള്ള സമ്മേളനത്തില്‍ അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സന്‍ എം.എ ഗ്രേയ്‌സി അധ്യക്ഷത വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാലുകൊണ്ട് തട്ടി താഴേക്ക് വലിച്ചെറിയുന്ന ഇസ്‌റാഈല്‍ സൈനികര്‍-വീഡിയോ

International
  •  3 months ago
No Image

അജ്മലും ശ്രീക്കുട്ടിയും എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി പൊലിസ്; ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  3 months ago
No Image

സുപ്രിംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ക്രിപ്‌റ്റോ കറന്‍സി പ്രമോഷന്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു 

National
  •  3 months ago
No Image

'നിരന്തര ജോലി സമ്മര്‍ദ്ദം, പരാതി നല്‍കിയാല്‍ പ്രതികാര നടപടി'  ഇ.വൈ ബഹുരാഷ്ട്ര കമ്പനിക്കെതിരെ ജീവനക്കാരിയുടെ ഇമെയില്‍ 

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം 

Kerala
  •  3 months ago
No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago