കുന്ദമംഗലത്ത് റബര്‍ തോട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന
കുന്ദമംഗലം: ജില്ലയില്‍ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുന്ദമംഗലം പഞ്ചായത്തിലെ രണ്ട്, ആറ് വാര്‍ഡുകളിലെ 22 റബര്‍ തോട്ടങ്ങളില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്നു പരിശോധന നടത്തി.
ഏഴു തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കാന്‍ വച്ച ചിരട്ടകളില്‍ വലിയ തോതില്‍ ഈഡിസ് കൊതുകിന്റെ സാന്നിധ്യം കണ്ടെത്തി. കഴിഞ്ഞദിവസം പടനിലം സ്വദേശി പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് രക്തസാംപിള്‍ പരിശോധനക്ക് അയച്ചിരുന്നു.
മരണകാരണം നിപാ വൈറസ് അല്ലെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും ഇതോടെ പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് മാലിന്യ സംസ്‌കരണത്തിനു പ്രത്യേക പരിഗണന നല്‍കി പ്രവര്‍ത്തിച്ചു വരികയാണ്. പരിശോധനയ്ക്ക് കുന്ദമംഗലം പഞ്ചായത്തംഗങ്ങളായ ടി.കെ ഹിതേഷ് കുമാര്‍, ശ്രീബ ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അജിത, ആശ പ്രവര്‍ത്തകരായ പി. രാഗിണി, കെ.സി സിന്ധു, സുനില്‍ കുമാര്‍ നേതൃത്വം നല്‍കി. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണു കുന്ദമംഗലത്ത് നടന്നുവരുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടാകണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ചിത്ര അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."