HOME
DETAILS
MAL
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
backup
June 30 2016 | 03:06 AM
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ എവിടെ ഹനിക്കപ്പെടുന്നോ അവിടെ എസ്.എഫ്.ഐ ഇടപെടും. ഏതു പാര്‍ട്ടി സംസ്ഥാനം ഭരിച്ചാലും വിദ്യാര്‍ഥികളുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് മുന്നില്‍ എസ്.എഫ്.ഐ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം ഫഹദ് ഖാന് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ സജീഷ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എന്‍. നിധിന്, സച്ചിന്‍ദേവ് സംസാരിച്ചു. എ.കെ ബിജിത്ത് സ്വാഗതവും കെ.ടി.കെ സ്വാതി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."