വാമനപുരം ശുദ്ധജലപദ്ധതി ഉടന്‍ നടപ്പിലാക്കണം: സര്‍വകക്ഷി സമ്മേളനം
ആറ്റിങ്ങല്‍: മൂന്നു പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതും നടക്കാതെപോയതുമായ വാമനപുരം ജലസേചനപദ്ധതിക്കു പകരം വാമനപുരം നദിയില്‍ ഒരു ശുദ്ധജലപദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന വിപുലമായ സര്‍വ്വകക്ഷി സമ്മേളനം ആവശ്യപ്പെട്ടു. ചിറയിന്‍കീഴ്, വര്‍ക്കല, നെടുമങ്ങാട്, കാട്ടാക്കട എന്നീ നാലു താലൂക്കുകളിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഈ പദ്ധതി നടപ്പിലാക്കുന്നതാണ് എന്തുകൊണ്ടും പ്രായോഗികമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. അഡ്വ.ജി.സുഗുണന്‍ (സി.എം.പി) അധ്യക്ഷനായി. ആര്‍.രാമു(സി.പി.എം),അംബിരാജ്.ടി.പി.(കോണ്‍ഗ്രസ്) സി.എസ്.ജയചന്ദ്രന്‍ (സി.പി.ഐ)ഫിറോസ് (ജനതാദള്‍), അഡ്വ.സന്തോഷ് (ജനതാദള്‍ യു) അജിത്പ്രസാദ് (ബി.ജെ.പി), വക്കം അജിത് (ശിവസേന), കുമാരി (മുന്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍) ആര്‍.ഹേലി (മുന്‍കൃഷി വകുപ്പ് ഡയറക്ടര്‍), അഡ്വ.പി.സുകുമാരന്‍, അഡ്വ.ജി.സത്യരാജ്, ജി.വിദ്യാധരന്‍ പിള്ള, വി.വിശ്വംഭരന്‍, എ.ജെ.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ. ശ്രീവത്സന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."