ജനവിരുദ്ധ ബജറ്റ് : ബി.ജെ.പി
തിരുവനന്തപുരം: വാസ്തവവിരുദ്ധവും യാഥാര്‍ഥ്യബോധമില്ലാതെ സ്വപ്നലോകത്തിരുന്നു തയാറാക്കിയ ബജറ്റെന്ന് ബി.ജെ.പി. പി.എം.എ.വൈ പദ്ധതി നടപ്പിലാക്കാന്‍ തയാറാകാത്ത നഗരസഭ നേതൃത്വമാണ് ഭവനപദ്ധതിക്ക് സ്വന്തമായി പണം കണ്ടെത്തി നടപ്പിലാക്കുമെന്ന് പറയുന്നത്. കേന്ദ്രപദ്ധതിയായ എ.എം.ആര്‍.യു.റ്റി പദ്ധതി നടപ്പിലാക്കാതെ അട്ടിമറിച്ചു. കുടുംബശ്രീക്ക് റിവോള്‍വിങ് ഫണ്ട് നല്‍കി എന്ന് മേന്മ പറയുന്ന മേയര്‍ അതിനുവേണ്ട തുക നല്‍കിയ കേന്ദ്രസര്‍ക്കാരിനെകുറിച്ച് പരാമര്‍ശിച്ചില്ല. വഴയോര കച്ചവടക്കാരുടെ പദ്ധതി, എന്‍യുഎല്‍എം പരിശീലനം എന്നിവയിലും കേന്ദ്രം നല്‍കിയ ആനുകൂല്യങ്ങളെക്കുറിച്ച് പരാമര്‍ശം ഇല്ല. ഇത്തരത്തില്‍ യാഥാര്‍ഥ്യബോധമില്ലാതെയും ജനവിരുദ്ധവുമായി അവതരിപ്പിച്ചിരിക്കുന്ന നഗരസഭ ബജറ്റിനെ എതിര്‍ക്കുന്നതിനോടൊപ്പം ഇതിനെതിരെ നഗരഭയില്‍ ഇന്ന് സമരപരിപാടി സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാറും ഡെപ്യൂട്ടി ലീഡല്‍ എം.ആര്‍. ഗോപനും അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."