രേഖകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും: മേയര്‍
തിരുവനന്തപുരം: കോര്‍പറേഷനിലെ രേഖകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനും സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ പ്രധാനപരിഗണന നല്‍കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത് ബജറ്റ് ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി. മാലിന്യ പരിപാലനത്തിന് വികേന്ദ്രീകൃത സംവിധാനം ഒരുക്കുന്നതിനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. വീടുകളില്‍ നിന്ന് അജൈവമാലിന്യങ്ങള്‍ എല്ലാമാസവും ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കും.
കോര്‍പറേഷനെ സമ്പൂര്‍ണ ഡിജിറ്റലൈസേഷനാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ആദ്യഘട്ടമായി ജന മരണ സര്‍ട്ടിഫിക്കറ്റുകള്‍, ഫയല്‍ ട്രാക്കിങ് സംവിധാനം, ബിഡിങ് പെര്‍മിറ്റ് എന്നിവ 2017-18 പൂര്‍ണ്ണമായി ഡിജിറ്റല്‍ ആക്കി മാറ്റും. കെട്ടിട നികുതി ഉള്‍പ്പെടെ എല്ലാ നികുതികളും ഓണ്‍ലൈനിലൂടെ അടയ്ക്കുന്നതിനുള്ള പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനം വിപുലീകരിക്കും.
അടുത്തവര്‍ഷം കൃത്യമായ സമയക്രമം നിശ്ചയിച്ച് അജൈവമാലിന്യങ്ങളുടെ പ്രത്യേക ശേഖരണ പരിപാടി ചിട്ടപ്പെടുത്തും. തിരുവനന്തപുരത്തെ പൂര്‍ണമായി പ്ലാസ്റ്റിക് വിമുകത നഗരമാക്കുന്നതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് കോര്‍പറേഷന്‍.
കേന്ദ്രസര്‍ക്കാറിന്റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതി ലഭിക്കുന്നതിനുള്ള രണ്ടാംഘട്ട മഝരത്തില്‍ പങ്കെടുത്ത് സ്മാര്‍ട്ട്‌സിറ്റി പ്രപ്പോസല്‍ തയാറാക്കിയിട്ടുണ്ട്. ഈ പ്രപ്പോസല്‍ മാര്‍ച്ച് 31 നകം കേന്ദ്രത്തന് സമര്‍പ്പിക്കുമെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."