നഗരവികസനത്തിന് സമഗ്ര ബജറ്റ്
തിരുവനന്തപുരം: കുടിവെള്ള പദ്ധതികള്‍ക്കും മാലിന്യ നിര്‍മാര്‍ജനത്തിനും പ്രാധാന്യം നല്‍കി തിരുവനന്തപുരം കേര്‍പറേഷന്റെ 2017-18 വര്‍ഷത്തെ ബജറ്റ് ഡെപ്യൂട്ടിമേയര്‍ രാഖി രവികുമാര്‍ അവതരിപ്പിച്ചു. 1053.15 കോടി രൂപ വരവും 988.96 കോടി രൂപ ചെലവും 64.19 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
പതിവുപോലെ മാലിന്യ നിര്‍മാര്‍ജനത്തിനാണ് നഗരസഭ ഇക്കുറിയും ഊന്നല്‍ നല്‍കിയിരിക്കുന്നത്. എന്റെ നഗരം സുന്ദരനഗരം പദ്ധതിക്കായി 20 കോടി രൂപ ഇക്കുറിയും മാറ്റി വച്ചിട്ടുണ്ട്. വാര്‍ഡുതല റിസോഴ്‌സ് സെന്ററുകള്‍ക്ക് സ്ഥലമേറ്റെടുക്കാനായി 30കോടിയും അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായി സൂക്ഷിക്കുന്നതിന് ഒരു കോടിയും ബജറ്റ് വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം സിവറേജ് കണക്ഷന്‍വ്യാപിപ്പിക്കാന്‍ 5 കോടിയും സ്ലട്ടര്‍ ഹൗസുകള്‍ക്ക് 15 കോടിയുമുണ്ട്.
സ്മാര്‍ട്‌സിറ്റി പദ്ധതിക്ക് പിന്തുണ നല്‍കുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഇതിനായി പല പദ്ധതികളും ഹൈടെക്ക് ആക്കിയിട്ടുണ്ട്. പശ്ചാത്തല സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഗ്രീന്‍പ്രോട്ടോക്കോള്‍നടപ്പാക്കാന്‍ പ്രത്യേക ഹരിത സേനയ്ക്ക് രൂപം നല്‍കും. ഗോ ഗ്രീന്‍എക്‌സ്‌പോ, ഗ്രീന്‍അസോസിയേഷന്‍, ഗ്രീന്‍ വിദ്യാലയങ്ങള്‍ തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമാണ്.
പ്രധാന പ്രഖ്യാപനങ്ങള്‍
സ്ത്രീ സൗഹൃദ, സ്ത്രീ സുരക്ഷ എം ജി റോഡ് - 2 കോടി
വനിതാ സുരക്ഷിത ഭവനം - 10 ലക്ഷം
പ്ലാസ്റ്റിക് ബദല്‍ ഉപാധികളുടെ നിര്‍മാണ യൂനിറ്റ് - 2 കോടി 50 ലക്ഷം
റിസോഴ്‌സ് സെന്റര്‍ - 1 കോടി
മാതൃക റിങ് റോഡുകള്‍- 8 കോടി
മിനി കുടിവെള്ള പദ്ധതി- 20 കോടി
എല്‍ഇഡി നഗരം- 10 കോടി
മിനിയേച്ചര്‍ കേരള - 3 കോടി
ട്രാന്‍സ് ജെന്‍സേഴ്‌സ് സെന്റര്‍ - 20 ലക്ഷം
ഭവന പദ്ധതി- 37 കോടി
ഫ്രഷ്അപ് സെന്റര്‍ -1 കോടി 50 ലക്ഷം
നന്മ സ്‌കോളര്‍ഷിപ്പ്-3 കോടി 50 ലക്ഷം
കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ടാബ് വിതരണം- 35 ലക്ഷം
വാര്‍ഡ് വികസന ഫണ്ട് - 15 കോടി
അനന്തപുരി ടൂറിസ്റ്റ് ഹബ്ബ്-25 ലക്ഷം
കണ്‍വെന്‍ഷന്‍ സെന്ററുകള്‍- 20 കോടി
ആശുപത്രികളുടെ നവീകരണം- 3 കോടി
അനന്തപുരി ന്യായവില മെഡിക്കല്‍സ- 20 ലക്ഷം
പട്ടികജാതി മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം- 10 കോടി
കഴക്കൂട്ടം സോണലിന് പുതിയ ഓഫിസ് മന്ദിരം-50 ലക്ഷം
കാര്‍ഷിക പ്രദര്‍ശന വിപണനമേള - 75 ലക്ഷം
കമ്മ്യൂണിറ്റി കാറ്ററിങ് റിയറിങ് സെന്റര്‍ - 50 ലക്ഷം
സുതാര്യത- 1 കോടി
സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് റൂമുകള്‍ക്ക് - 3 കോടി
സ്വീവറേജ് കണക്ഷന്‍ വ്യാപിപ്പിക്കല്‍- 5 കോടി
മഴക്കുഴി, മഴവെള്ള സംഭരണി എന്നിവയുടെ നിര്‍മ്മാണത്തില്‍ സബ്‌സിഡി നല്‍കാന്‍- 2 കോടി
വിവിധ സ്ഥാപനങ്ങളില്‍ സോളാര്‍ പാനല്‍ല്‍സ്ഥാപിക്കാന്‍-3 കോടി
ഉണര്‍വ്വ് - 3 കോടി
സഹായനിധി- 1 കോടി
ലൈബ്രറികള്‍ക്ക് പുസ്തകവും, റാക്കുകളും- 50 ലക്ഷം
മാതൃകാ ലൈബ്രറി - 20 ലക്ഷം
കായികം - 1 കോടി
ദാഹശമിനി - 35 ലക്ഷം
ക്യാന്‍സര്‍ ചികി
ത്സാസഹായ പദ്ധതി - 25 ലക്ഷം
ആര്‍-എ.ബി.സി-2 കോടി
ഹൈടെക് ആംബുലന്‍സുകള്‍ വാങ്ങാന്‍ - 50 ലക്ഷം
സൈക്കിള്‍ പാത്ത് വേ- 1 കോടി
ജന്റം റിസോഴ്‌സ് സെന്റര്‍- 50 ലക്ഷം
ന്യൂ ഓഫീസ് കോംപ്ലക്‌സ- 3 കോടി
വാട്ടര്‍ കിയോസ്‌ക്കുകള്‍ - 50 ലക്ഷം
ലിറ്റില്‍ ഗിഫ്റ്റ് - 20 ലക്ഷം
ബഡ്‌സ് സ്‌കൂള്‍ - 60 ലക്ഷം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."