വരള്‍ച്ചയിലും കരനെല്‍ക്കൃഷിയില്‍ വിജയം വരിച്ച് ഡോ.ബാബു കൃഷ്ണകുമാര്‍ ആറ്റിങ്ങല്‍
ആറ്റിങ്ങല്‍: രോഗീപരിചരണം പോലെ കൃഷിപ്പണിയും തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡോ. ബാബു.സാഹചര്യം അനുകൂലമാകാതിരുന്നിട്ടും കരനെല്‍കൃഷിയില്‍ നൂറുമേനി വിളയിച്ചാണ് അദ്ദേഹം മാതൃകയായിരിക്കുന്നത്. തൈക്കാട് ഗവ ആശുപത്രിയില്‍ നിന്നും സൂപ്രണ്ടായി വിരമിച്ച ഡോ. ബാബു ഇപ്പോള്‍ ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ ബാവ ആശുപത്രി നടത്തിവരികയാണ്.
വീട്ടുവളപ്പിലെ ജൈവപച്ചക്കറി കൃഷി വിജയകരമായതിനെ തുടര്‍ന്ന് പരീക്ഷണാര്‍ഥമാണ് അദ്ദേഹവും കുടുംബവും കരനെല്‍കൃഷി നടത്തിയത്. ആശുപത്രിയ്ക്കു പുറകിലെ പുരയിടത്തില്‍ 10 സെന്റ് സ്ഥലം ഒരുക്കിയാണ് കൃഷിയിറക്കിയത്. കൃഷി ഇറക്കിയശേഷം അത് പാകമാകുന്നതുവരെ മഴ ലഭിച്ചില്ലെങ്കിലും പുരയിടത്തില്‍ നിര്‍മിച്ച കിണറില്‍നിന്നും ജലസേചനം നടത്തുകയായിരുന്നു. ആറ്റിങ്ങല്‍ കൃഷി ഓഫിസര്‍ പുരുഷോത്തമന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ പരാജയപ്പെടുമെന്നാണ് കൃഷി ഓഫിസ് അധികൃതര്‍ പോലും കരുതിയത്.
എന്നാല്‍ കൊടും വരള്‍ച്ചയിലും കരനെല്‍കൃഷി വിജയകരമായി ചെയ്യാനാവുമെന്ന് തെളിയിച്ചിരിക്കുകായാണ് ഡോ. ബാബു. പിന്തുണയുമായി ഭാര്യ ഡോ. വത്സലയും ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നതാണ് നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറയുന്നു.
ഉമ എന്ന ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് കൃഷിയിറക്കിയത്. വെറും 7000 രൂപയ്ക്കകത്താണ്‌ചെലവായത്. ഇടയ്ക്ക് ചെറിയ മഴകൂടി ലഭിച്ചിരുന്നെങ്കില്‍ 4000 രൂപ മാത്രമേ ചെലവാകുമായിരുന്നുള്ളു എന്ന് ഡോക്ടര്‍ പറയുന്നു.
ആശുപത്രി ജീവനക്കാരും കൃഷി വകുപ്പും വിളവെടുപ്പ് ഉത്സവമാക്കി. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ കോമളം, താഹിര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.കുമാരി, മുന്‍ കൗണ്‍സിലര്‍.ജി.ബാബു, എം.മുരളി, ദേവരാജന്‍, കൃഷി ഓഫീസര്‍എസ്.പുരുഷോത്തമന്‍, കൃഷിഓഫീസിലെ ഉദ്യോഗസ്ഥരായ എസ്.രേഖ, മിന്നി, ലിജ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."