തൂത്തുക്കുടി വെടിവയ്പ്: തമിഴ്നാട്ടില്‍ ബന്ദ് ആരംഭിച്ചു
ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിന് നേരെ പൊലിസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. വൈകിട്ട് ആറ് വരെയാണ് സമരം. കോണ്‍ഗ്രസ്, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സി.പി.ഐ, സി.പി.എം, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളും ബന്ദില്‍ പങ്കെടുക്കുന്നുണ്ട്.
സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തും. അണ്ണാഡി.എം.കെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക. വാഹന തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ഇന്നലെ ഡി.എം.കെയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇത് ഇന്നും തുടര്‍ന്നേക്കും.
തൂത്തുക്കുടി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷ ചെന്നൈയിലും ഒരുക്കിയിട്ടുണ്ട്. തൂത്തുക്കുടി അക്രമം സംബന്ധിച്ച് സിറ്റിങ് ജഡ്ജി അന്വേഷിക്കുക, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."