HOME
DETAILS
MAL
പാറക്വാറിയില്‍ കുളിക്കാനിറങ്ങിയയാള്‍ മരിച്ചു
backup
March 24 2017 | 23:03 PM
ആറ്റിങ്ങല്‍: പാറക്വാറിയിലെ വെള്ളത്തില്‍ കുളിക്കാനിറങ്ങിയ കോണ്‍ക്രീറ്റ് തൊഴിലാളി മുങ്ങിമരിച്ചു. നഗരൂര്‍ തണ്ണിക്കോണം ഇറത്തിയില്‍ കാട്ടില്‍ പുത്തന്‍ വീട്ടില്ശിവരാജന്( 53) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ്സംഭവം.
പാറക്വാറിയ്ക്ക് സമീപം നിന്ന് വെള്ളം കോരി കുളിക്കുന്നതിനിടയില്‍ കാല്‍വഴുതി കയത്തിലേയ്ക്ക് വീഴുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അവര്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ശിവരാജന് ഭാര്യയും മക്കളുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."