പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പദ്ധതി:പരാതിയുണ്ടെങ്കില്‍ അനേ്വഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു സ്വയംതൊഴില്‍ കണ്ടെത്താന്‍ ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ പരിശീലനം നല്‍കുന്ന പദ്ധതിയെക്കുറിച്ചു പരാതി ലഭിക്കുകയാണെങ്കില്‍ സംസ്ഥാനതലത്തില്‍ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
പരാതി ലഭിച്ചാല്‍ ഒരു മാസത്തിനകം അന്വേഷണം പ്രഖ്യാപിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. പട്ടികജാതി-വര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ പരിശീലനം നല്‍കുന്ന പദ്ധതിയെയും സ്ഥാപനത്തെയും കുറിച്ച് തിരൂരങ്ങാടി സ്വദേശി പി.പി മഹേഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. കമ്മിഷന്‍ ജില്ലാപഞ്ചായത്ത്, പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്റര്‍, പട്ടികജാതി വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ എന്നിവരില്‍നിന്നു വിശദീകരണം വാങ്ങിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്കു രൂപം നല്‍കിയതെന്നും വിദ്യാര്‍ഥികളുടെ പരിശീലനത്തിനായി അംഗീകൃത സ്ഥാപനത്തെയാണ് നിശ്ചയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശീലനം ലഭിച്ച മുഴുവന്‍ പേര്‍ക്കും ജോലി ലഭിച്ച ശേഷം മറ്റുള്ളവര്‍ക്കു പരിശീലനം നല്‍കിയാല്‍ മതിയെന്ന വാദം അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, വ്യാജ സത്യവാങ്മൂലമാണ് നല്‍കിയതെന്നും തൊഴില്‍ സാധ്യതയുള്ള പരിശീലനമോ സര്‍ട്ടിഫിക്കറ്റോ അല്ല നല്‍കുന്നതെന്നും പരാതിക്കാരന്‍ പറഞ്ഞു.
പട്ടികജാതി വകുപ്പിന്റെ പണം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും പരിശീലനം നല്‍കുന്ന സ്ഥാപത്തിനെതിരേ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. പൊതുപണം വിനിയോഗിച്ചു നടത്തുന്ന പദ്ധതികളുടെ സുതാര്യതയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തപ്പെടണമെന്നു കമ്മിഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പട്ടികജാതി വകുപ്പ് വിശദമായ അന്വേഷണം നടത്തിയതായി കരുതാനാകില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."