മഞ്ചേരിയില്‍ മാലിന്യം തള്ളല്‍ തുടരുന്നു; പട്ടര്‍കുളത്ത് ഇന്നലെ തള്ളിയത് ചാക്കുകണക്കിന് കോഴിമാലിന്യം
മഞ്ചേരി: മഞ്ചേരിയില്‍ വീണ്ടും മാലിന്യം തള്ളി. മഞ്ചേരി പട്ടര്‍കുളം 28-ാം മയിലില്‍ സ്വകാര്യ വ്യക്തിയുടെ വളപ്പിലാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലായി കോഴിമാലിന്യം തള്ളിയത്. പ്ലാസ്റ്റിക് ചാക്കുകളിലായി ഉപേക്ഷിക്കപ്പെട്ട മാലിന്യത്തില്‍നിന്നു മലിനജലം പരന്നതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്.
രാവിലെ പത്തോടെ നഗരസഭാ ജീവനക്കാര്‍ സ്ഥലത്തെത്തി ചാക്കുകളിലുള്ള മാലിന്യം കുഴിച്ചുമൂടിയതോടെയാണ് ദുര്‍ഗന്ധത്തിനു ശമനമായത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ നാട്ടുകാര്‍ പൊലിസിനും കൈമാറി.
അതേസമയം മാലിന്യം തള്ളുന്നവര്‍ക്കെതിരേ നഗരസഭ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കപ്പെടുന്നില്ല. നഗരത്തില്‍ കൂടുതല്‍ നിരീക്ഷ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്തുമെന്നുമുള്ള പ്രഖ്യാപനങ്ങളായിരുന്നു നഗരസഭ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."