സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍
ഓയൂര്‍: വെളിയം ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സൗജന്യചികിത്സയ്ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവരുമായ കുടുംബങ്ങളുടെ കാര്‍ഡുകള്‍ പുതുക്കിനല്‍കും. സ്മാര്‍ട്ട് കാര്‍ഡില്‍ അംഗമായിട്ടുള്ള ഏതെങ്കിലും ഒരംഗം നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ്, റേഷന്‍കാര്‍ഡ്, എന്റോള്‍മെന്റ് ഫീസായ മുപ്പത് രൂപ എന്നിവ സഹിതം കാര്‍ഡ് വിതരണകേന്ദ്രത്തില്‍ എത്തണം. 60 വയസ് പൂര്‍ത്തിയായവരും അതിനുമുകളിലുള്ള മുതിര്‍ന്ന പൗരന്മാരും വയസ്സുതെളിയിക്കുന്ന രേഖകൂടി ഹാജരാക്കണം. മുട്ടറ, മണികണ്ഠേശ്വരം, ഓടനാവട്ടം എന്നിവിടങ്ങളിലെ സ്മാര്‍ട് കാര്‍ഡ് വിതരണം 24ന് വെളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ നടക്കും.
25ന് വാപ്പാല, ചെപ്ര, പരുത്തിയറ എന്നീ വാര്‍ഡുകളിലേയും 26ന് കട്ടയില്‍, കുടവട്ടൂര്‍, അമ്പലത്തുംകാല 27ന് പഞ്ചായത്ത് ഓഫീസ്. മാരൂര്‍, കളപ്പില എന്നീ വാര്‍ഡുകളിലേയും കാര്‍ഡ് പുതുക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."