ആദിവാസി വീടുകളുടെ ചോര്‍ച്ച തടയണം: ഊരുകൂട്ടം
സുല്‍ത്താന്‍ ബത്തേരി: ആദിവാസി വീടുകളുടെ ചോര്‍ച്ച തടയുന്നതിനും പാതി വഴിയില്‍ നിലച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീരിക്കണമെന്ന് വാഴക്കണ്ടി ഊരുകൂട്ടം യോഗം ആവശ്യപ്പെട്ടു. മഴക്കാലം എത്തിയതോടെ ചോര്‍ന്നൊലിക്കുന്ന വീടുകളിലെ ജീവിതം ദുരിതമയമാണ്. പാതിയില്‍ നിലച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിലവിലുള്ള തുക അപര്യാപ്തമായതിനാല്‍ പുതിയ പദ്ധതി അനുവദിക്കണം. വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുനിപ്പുര കോളനിക്കാര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നെന്‍മേനി ഗ്രാമപഞ്ചായത്ത് അംഗം പി.കെ.സത്താര്‍ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ വാഴക്കണ്ടി അച്ചുതന്‍ അധ്യക്ഷനായിരുന്നു. ട്രൈബല്‍ പ്രമോട്ടര്‍ എം.പി. ദിനേശ് പദ്ധതി അവതരണം നടത്തി. വി.സി.കരുണന്‍, സുരേന്ദ്രന്‍ വാഴക്കണ്ടി, അപ്പു താന്നിപ്പുര, രതീഷ് മണ്ടോക്കര, സ്വാമിയാനന്ദന്‍ നീലമാങ്ങ, രാജു മണ്ടോക്കര, സുനിത ദാമോധരന്‍, ചന്ദ്രന്‍ മലങ്കരവയല്‍, ലക്ഷ്മി ശേഖരന്‍ സംസാരിച്ചു. ട്രൈബല്‍ പ്രമോട്ടര്‍മാരായ വിജിത സ്വാഗതവും അംബിക നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."