പള്ളികളില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് കലക്ടര്‍
മലപ്പുറം: നിപാ വൈറസിനെ സംബന്ധിച്ച് ഇന്നു പള്ളികളില്‍ ബോധവല്‍ക്കരണം നടത്തണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ഥിച്ചു.
മലപ്പുറത്തു നാലു പേര്‍ക്കു നിപാ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട്ടുനിന്നാണ് രോഗം പകര്‍ന്നിട്ടുള്ളത്. നിലവില്‍ ഭയപ്പെടേണ്ടതില്ലെങ്കിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
നിപാ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. പൊതു പരിപാടികള്‍, ആശുപത്രി സന്ദര്‍ശനം, മറ്റു പൊതുചടങ്ങുകള്‍ എന്നിവ പരമാവധി ഒഴിവാക്കണം. ജലസ്രോതസുകള്‍ മൂന്നു പ്രാവശ്യമെങ്കിലുംസൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക.
കിണറിനു വലയിട്ടു മൂടുക. വവ്വാല്‍ ശല്യമുണ്ടെങ്കില്‍ നെറ്റിന്റെ മുകളില്‍ പോളിത്തീന്‍ ഷീറ്റോ മറ്റു വസ്തുക്കളോ ഉപയോഗിച്ചു മൂടി വിസര്‍ജ്യങ്ങള്‍ വെള്ളത്തില്‍ വീഴുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."