കുണ്ടറയിലെ 14കാരന്റെ മരണം: ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് തള്ളി
കൊല്ലം: കുണ്ടറയിലെ 14കാരന്റെ മരണവുമായി ബന്ധപ്പെട്ട കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ട് എസ്.പി തള്ളി. പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഡിവൈ.എസ്.പി നല്‍കിയത്. എന്നാല്‍, റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും ഏത് സാഹചര്യത്തിലാണ് പുനരന്വേഷണത്തിന് കേസ് വന്നതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എസ്.പി റിപ്പോര്‍ട്ട് തള്ളിയത്. ഇന്ന് വീണ്ടും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി ആവശ്യപ്പെട്ടു.
2010ല്‍ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടെഴുതിയ ഡിവൈ.എസ്.പിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, സംഭവസമയത്ത് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടെഴുതിയ ഡിവൈ.എസ്.പിക്ക് തന്നെ പുനരന്വേഷണത്തിനുള്ള ചുമതല നല്‍കിയതെന്തിനെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പൊലിസ് വൃത്തങ്ങള്‍ പ്രതികരിച്ചില്ല. സംഭവസമയത്ത് ഇപ്പോള്‍ കൊട്ടാരക്കര ഡിവൈ.എസ്.പിയായിരുന്ന വ്യക്തി കൊല്ലം ഡിവൈ.എസ്.പിയായിരുന്നു. 2010 ജൂണിലാണ് കുണ്ടറയിലെ വീട്ടിനുള്ളില്‍ 14കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."