ബന്ധു നിയമന വിവാദം: യു.ഡി.എഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ബന്ധുനിയമന വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ക്കെതിരേയുള്ള പരാതിയില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയതിന് തെളിവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍മന്ത്രിമാരായ കെ.സി ജോസഫ്, കെ.എം മാണി, പി.കെ ജയലക്ഷ്മി തുടങ്ങിയവര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
മന്ത്രിമാര്‍ ബന്ധുക്കള്‍ക്ക് വഴിവിട്ട് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. യു.ഡി.എഫ് നേതാക്കളുടെ ബന്ധുക്കള്‍ക്ക് പ്രധാന തസ്തികയില്‍ നിയമനം നല്‍കിയിട്ടില്ല എന്നു കാണിച്ചാണ് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."