ഖാസി കേസ്: ബഹുജനപ്രക്ഷോഭം സംസ്ഥാനതലത്തിലേക്ക്
തിരുവനന്തപുരം; പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗളൂരു ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണം ഊര്‍ജിതമാക്കുക, ബാഹ്യ ഇടപെടലുകള്‍ക്ക് മുന്നില്‍ അന്വേഷണസംഘം കീഴ്പ്പെടാതിരിക്കുക, ആദ്യഘട്ടത്തില്‍ കേസന്വേഷണം നടത്തിയ പൊലിസിന്റെ ഭാഗത്തെ അലംഭാവം അന്വേഷണ വിധേയമാക്കുക, അബ്ദുല്ലമൗലവിയുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ കരങ്ങളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബഹുജനപ്രക്ഷോഭങ്ങള്‍ സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട് പ്രവര്‍ത്തിച്ചുവന്നിരുന്ന ഖാസി സംയുക്തസമരസമിതി സംസ്ഥാനതല സമിതിയായി വിപുലീകരിച്ചു.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ സാമൂഹിക, സാംസ്കാരിക,മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയാണ് സമരസമിതി വിപുലീകരിച്ചത്.
സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതുവരെ നിയമപരമായ രീതിയില്‍ ബഹുജനപ്രക്ഷോഭങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുകയെന്നതാണു സമിതിയുടെ ലക്ഷ്യം. സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാലാംഘട്ട സമരപ്രഖ്യാപനം അടുത്ത മാസം ഒന്‍പതിന് തിരുവനന്തപുരത്ത് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."