കുണ്ടറയിലെ പതിനാലുകാരന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര ഡി.വൈ.എസ്.പി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് എസ്.പി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. ഡിവൈ.എസ്.പി നല്കിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് എസ്.പി തള്ളിയത്.
റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുട്ടിയുടെ മരണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന വിക്ടറിനേയും മകനേയും സംശയിക്കാനുള്ള കാരണങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമല്ലായിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാനും ഡി.വൈ.എസ്.പി ബി കൃഷ്ണകുമാറിനോട് എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മരണം ആത്മഹത്യയെന്ന് നേരത്തെ എഴുതി തള്ളിയ ഡി.വൈ.എസ്.പിയാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
അതേസമയം, കേസില്‍ പ്രതിയായ കുട്ടിയുടെ മുത്തശ്ശിയും വിക്ടറിന്റെ ഭാര്യയുമായ ലതമേരിയെ പൊലിസ് അറസ്റ്റു ചെയ്തു. ഇവര്‍ പീഡനത്തിന് ഒത്താശ ചെയ്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. 2010 ജൂണിലാണ് കുണ്ടറയിലെ വീട്ടിനുള്ളില്‍ 14കാരനെ ദുരൂഹമായ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."