271 ഇന്ത്യക്കാരെ നാടുകടത്തുമെന്ന് യു.എസ്; വിശദവിവരങ്ങള്‍ നല്‍കാനാവശ്യപ്പെട്ടെന്ന് സുഷമസ്വരാജ്
ന്യൂഡല്‍ഹി: യു.എസില്‍ നിന്ന് 271 ഇന്ത്യക്കാരെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചതായി കേന്ദ്രവിദേശകാര്യ മന്ത്രി സുഷമസ്വരാജ്. എന്നാല്‍, നാട് കടത്തുന്നതിന് മുമ്പ് ഇവരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് യു.എസിനോട് ആവശ്യപ്പെട്ടതായി സുഷമസ്വരാജ് അറിയിച്ചു. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നാടുകടത്തുന്നത് ഇന്ത്യക്കാരെ തന്നെയാണെന്ന് പരിശോധിക്കാനാണ് ഇവരുടെ വിവരങ്ങള്‍ നല്‍കേണ്ടതെന്ന് യു.എസിനെ അറിയിച്ചു. എന്നാല്‍, ട്രംപ് ഭരണകൂടത്തില്‍ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും സുഷമസ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു.
യു.എസില്‍ ഇന്ത്യക്കാര്‍ക്ക് നേരെ നിരവധി ആക്രമണങ്ങളാണ് അടുത്തകാലത്തായി നടന്നത്. കഴിഞ്ഞ ദിവസം, ആന്ധ്രാപ്രദേശില്‍ നിന്നുള്ള യുവതിയെയും അവരുടെ ഏഴുവയസുള്ള കുട്ടിയെയും ന്യൂജേഴ്‌സിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യക്കാരനായ എന്‍ജിനീയര്‍ കാനില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു.
2009-14 കാലഘട്ടത്തില്‍ യു.എസിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ അഞ്ച് ലക്ഷത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."