കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍-ലൈന്‍ ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം
കൊണ്ടോട്ടി: വിദേശയാത്രക്കാര്‍ക്കു സഹായകരമായ ഇന്‍-ലൈന്‍ ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലവില്‍വന്നു. സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും പുതിയ സംവിധാനത്തിലെ ലെന്‍സ് വഴി പെട്ടെന്നു തിരിച്ചറിയാനാകും. 2.5 കോടി രൂപ ചെലവിലാണു യന്ത്രം സ്ഥാപിച്ചത്.
പ്രത്യേകപരിശീലനം നേടിയ എയര്‍ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണു ലഗേജ് നിരീക്ഷിക്കുക.
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിശോധന വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതു കൂടിയാണ്. വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ലഗേജുകള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. സംശയാസ്പദ ലഗേജുകള്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കും.
ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചു ആവശ്യമായ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാണു യന്ത്രം പ്രവര്‍ത്തനക്ഷമമാക്കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെയും ബി.സി.എ.സിലെയും ഉന്നതോദ്യോഗസ്ഥരുടെ പരിശോധനകള്‍ക്കുശേഷം ഒരു മാസമായി ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."