HOME
DETAILS
MAL
കൊല്ലം മലനടക്ഷേത്രത്തില്‍ മല്സരവെടിക്കെട്ടില് മൂന്നുപേര്‍ക്ക് പരുക്ക്: ക്ഷേത്രം ഭാരവാഹികള്‍ കസ്റ്റഡിയില്‍
backup
March 25 2017 | 08:03 AM
കൊല്ലം: ശാസ്താംകോട്ടക്ക് സമീപം മലനട ദുര്യോധന ക്ഷേത്രത്തില്‍ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്തിയ മല്സരവെടിക്കെട്ടില് മൂന്നുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 22 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. നിസാര കേസുകള്‍ ചുമത്തിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. എന്നാല്‍, നടന്നത് മല്സരക്കമ്പമല്ലെന്നും ചൈനീസ് പടക്കം പൊട്ടിക്കുകയായിരുന്നെന്നും സ്ഥലം എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന് പറഞ്ഞു. 1990ല്‍ ഇവിടെയുണ്ടായ മല്സരവെടിക്കെട്ടില് 26 പേര് മരിക്കുകയും നൂറുകണക്കിനുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിസാര കേസുകള്‍ ചുമത്തിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."