'ചികിത്സാ പദ്ധതിയില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം'
കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള ചികിത്സാ പദ്ധതിയില്‍ മുതിര്‍ന്ന പത്രപ്രവര്ത്തകരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ സമ്മേളനം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം പ്രൊഫ. കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി മാനേജിങ് ഡയറക്റ്റര്‍ പി.വി ആന്റണി നിര്‍വഹിച്ചു. ആര്.എം. ദത്തന് അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി സുഗതന് പി. ബാലന്, ഫോറം സംസ്ഥാന പ്രസിഡന്റ് നടുവട്ടം സത്യശീലന്, ജനറല്‍ സെക്രട്ടറി എ. മാധവന്, ട്രഷറര്‍ കെ.വി. ഫിലിപ്പ് മാത്യു, ജില്ലാ സെക്രട്ടറി കെ.പി. തിരുമേനി, കെ.ജി. മത്തായി, സി.ഡി. ദേശികന്‍, വി. സുബ്രഹ്മണ്യന്, എം. രാജശേഖരപണിക്കര്‍, ഇഗ്നേഷ്യസ് ഗോണ്സാന്വസ്, സി.കെ ഹസ്സന്‍കോയ, എ. സാജ്മാത്യൂസ്, കെ.കെ. ജോസഫ്, നിഷാ ജീവന്, പി.പി.കെ. ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവഹികളായി വി. സുബ്രഹ്മണ്യന് (പ്രസിഡന്റ്), ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്, ആര്.എം. ദത്തന് (വൈസ് പ്രസിഡന്റുമാര്‍), കെ.പി. തിരുമേനി (സെക്രട്ടറി), ടി.ഒ. ഡൊമിനിക്, പി.ഒ. തങ്കച്ചന് (ജോയിന്റ് സെക്രട്ടറിമാര്‍) സുനില്‍ മനയില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കെ.ജി. മത്തായി, കെ.വി. ഫിലിപ്പ് മാത്യു, സി.ഡി. ദേശികന്‍, മുഹമ്മദ് സലിം എന്നിവര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."