ആറ് വര്‍ഷത്തിന് ശേഷം ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് ജയില്‍ മോചിതനായി
കെയ്റോ: ആറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് ജയില്‍ മോചിതനായി. സൈനിക ആശുപത്രിയിലെ തടങ്കലില്‍ നിന്നാണ് മോചിതനാക്കിയത്. 2011ലെ പ്രക്ഷോഭത്തില്‍ പ്രതിഷേധിച്ചവരെ കൂട്ടക്കൊല ചെയ്ത കേസില്‍ കോടതി മുബാറക്കിനെ വെറുതെ വിട്ടതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്.
ഹുസ്നി മുബാറക്ക് 2011ലാണ് സ്ഥാനമൊഴിഞ്ഞത്. ജനകീയ സമരം അടിച്ചമര്‍ത്തുന്നതിനായി സൈന്യത്തെ ഉപയോഗിച്ച് നിരവധിപേരെ കൊല്ലപെടുത്തി.900ത്തിലധികം പേരാണ് സൈനിക നടപടിയില്‍ കൊല്ലപെട്ടത്. ജനകീയ വിപ്ലവത്തെ തുടര്‍ന്ന് അധികാരം ഒഴിഞ്ഞ മുബാറക്കിനെ മുഹമ്മദ് മുര്‍സി സര്‍ക്കാര്‍ വിചാരണ ചെയ്തു. 32 വര്‍ഷം ഈജിപ്തിലെ ഏകാധിപതിയായിരുന്ന മുബാറക്കിന് 2012ലാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ജയില്‍വാസത്തിനിടെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മുബാറക്കിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഈ മാസം രണ്ടിന് മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സൈനിക ആശുപത്രിയില്‍ നിന്നും മുബാറക്കിനെ മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."