ആര്യാടന് പങ്കെടുത്ത ചടങ്ങില്‍ സരിതയുള്ള സി.ഡി കമ്മിഷനില്‍
കൊച്ചി: ഊര്‍ജ മന്ത്രിയായിരിക്കെ ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സോളാര്‍ കേസിലെ പ്രതി സരിത. എസ്. നായരും പങ്കെടുത്തിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ സോളാര്‍ കമ്മിഷനില്‍ ഹാജരാക്കി.എന്നാല്‍ സമ്മേളനത്തില്‍ വച്ച് താന്‍ സരിതയെ കാണുകയോ സംസാരിക്കുകയോ ചെയ്തുവെന്ന് സ്ഥാപിക്കുന്നതൊന്നും ഈ ദൃശ്യങ്ങളിലില്ലെന്ന് ആര്യാടന് സോളാര്‍ കമ്മിഷന് മുന്‍പാകെ മൊഴി നല്കി. 2012ല്‍ കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തിരുന്നത് ആര്യാടന് മുഹമ്മദായിരുന്നു.
ഈ സമ്മേളനത്തിന്റെ വേദിയില്‍ സരിതയും പങ്കെടുത്തത് സംബന്ധിച്ച ദൃശ്യങ്ങള്‍ അടങ്ങിയ രണ്ട് സി.ഡികളാണ് കമ്മിഷനില്‍ ഹാജരാക്കിയത്. ഈ സമ്മേളനത്തില്‍വെച്ച് ആര്യാടന് മുഹമ്മദിന്റെ പെഴ്സണല്‍ സ്റ്റാഫിന് 15 ലക്ഷം രൂപ കൈമാറിയിരുന്നെന്നും ഇക്കാര്യം വേദിയില്‍വെച്ച് ആര്യാടനോട് വ്യക്തമാക്കിയിരുന്നുവെന്നും സരിത നേരത്തെ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.
തന്റെ മൊഴിയുടെ സാധുത പരിശോധിക്കാന്‍ ചടങ്ങിലെ ദൃശ്യങ്ങള്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്നോ എഞ്ചിനീയേഴ്സ് അസോസിയേഷനില്‍ നിന്നോ ശേഖരിക്കാവുന്നതാണെന്നും സരിത അറിയിച്ചിരുന്നു.എന്നാല്‍ ഈ സമ്മേളനത്തില്‍വച്ച് സരിതയെ കണ്ടിട്ടില്ലെന്നായിരുന്നു ആര്യാടന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."