തെരുവുനായ ശല്യം: പരാതി സമര്‍പ്പിക്കാന്‍ സമിതിയായി
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ചികിത്സ, മരുന്ന് എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് റിട്ട. ജസ്റ്റിസ് എസ്.സിരിജഗന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവായി. നിയമവകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് സര്‍വിസ് ഡയറക്ടറും സമിതിയില്‍ അംഗങ്ങളായിരിക്കും. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചവരുടെ വിശദാംശം സംബന്ധിച്ചും സമിതി പരാതികള്‍ സ്വീകരിക്കും.
പേവിഷബാധക്കെതിരേയുളള ഔഷധങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും പട്ടിക തയാറാക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരുവ്‌നായ്ക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉള്‍പ്പെടെയുളള എല്ലാ പരാതികളും അവകാശവാദങ്ങളും ചുവടെയുളള വിലാസത്തില്‍ നല്‍കാമെന്നും ഇത്തരം കേസുകളുമായി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിലാസം: ജസ്റ്റിസ് (റിട്ടയേര്‍ഡ്) എസ്.സിരിജഗന്‍, ഫ്‌ളാറ്റ് നമ്പര്‍. 4 സി, സ്റ്റാര്‍ പാരഡൈസ്, ചെറുപറമ്പത്ത് ഫസ്റ്റ് ക്രോസ്സ് റോഡ്, കടവന്ത്ര, കൊച്ചി 682020.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."