നേപ്പാളിയുടെ കൊലപാതകം; ആലപ്പുഴ സ്വദേശിക്ക് ഏഴു വര്‍ഷം തടവ്
ജിദ്ദ: സഊദിയിലെ അല്‍ അഹ്സയില്‍ നേപ്പാള്‍ സ്വദേശിയെ തലക്കടിച്ചു കൊന്ന് മൃതദേഹം കത്തിച്ചുവെന്ന കേസില്‍ മലയാളിക്ക് ഏഴു വര്‍ഷം തടവ്. ആലപ്പുഴ കായംകുളം സ്വദേശി ആദര്‍ശിനാണ് (30) ഉറൈറ ക്രിമിനല്‍ കോടതി ഏഴു വര്‍ഷം തടവു ശിക്ഷ വിധിച്ചത്.
കൂടെ ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശിയെ ചെറിയ വാകുതര്‍ക്കത്തെ തുടര്‍ന്ന് തലക്കടിച്ചു കൊലപ്പെടുത്തിയെന്നും മൃതദേഹം കത്തിച്ചുവെന്നും ആദര്‍ശ് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. കൊല്ലപ്പെട്ട നേപ്പാള്‍ സ്വദേശിയുടെ ബന്ധുക്കളോ നേപ്പാള്‍ എംബസിയോ ഈ കേസുമായി കോടതിയില്‍ ഇതുവരെ ഹാജരായിട്ടില്ല.
പല തവണ അധികൃതര്‍ നേപ്പാള്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. രണ്ടുവര്‍ഷത്തോളമായ കേസിന്റെ വിചാരണ മുതല്‍ ജയിലില്‍ കഴിയുന്നതിനാല്‍ ബാക്കി കാലയളവില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. അതിനിടെ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോ എംബസിയോ ഉത്തരവാദിത്തപ്പെട്ടവരോ ദിയാ ധനം ആവശ്യപ്പെട്ട് എത്തിയാല്‍ അതിന്റെ വിധി പിന്നീട് ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."