ജപ്തി നടപടിക്കെതിരേ സമരം ആരംഭിക്കുമെന്ന് കര്‍ഷക രക്ഷാ സമിതി
പുല്‍പ്പള്ളി: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കര്‍ഷകരുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് കര്‍ഷക രക്ഷാസമിതി ജില്ലാ പ്രസിഡന്റ് ജോസഫ് പെരുവേലി പറഞ്ഞു. വരള്‍ച്ചയും കൃഷിനാശവുംമൂലം ദുരിതത്തിലായ കര്‍ഷകരെ വായ്പ മുടങ്ങിയതിന്റെ പേരില്‍ സര്‍ഫാസി ആക്ട് ഉപയോഗിച്ച് ഭൂമികള്‍ പിടിച്ചെടുക്കുന്ന ബാങ്കുകള്‍ക്ക് മുന്നില്‍ കര്‍ഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കും.
വരള്‍ച്ചമൂലം വിളകള്‍ കരിഞ്ഞുണങ്ങിയതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണമായെന്നും കര്‍ഷകരുടെ വീടുകളില്‍ ചെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കര്‍ഷകരെ രേഖകളില്‍ ഒപ്പിട്ടുവാങ്ങി ഭൂമി പിടിച്ചെടുക്കാനുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടി തുടര്‍ന്നാല്‍ ഉദ്യോഗസ്ഥരെ തെരുവില്‍ തടയുമെന്നും ജോസഫ് പെരുവേലില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."