രാജ്യത്തെ ഐക്യവും പരസ്പര വിശ്വാസവും തകര്‍ക്കരുത്: സയ്യിദ് അബു സ്വാലിഹ് തങ്ങള്‍
അമിനി: നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ഐക്യവും പരസ്പര വിശ്വാസവും സൗഹൃദവും തകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആരും മുതിരരുതെന്ന് എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ഉപാധ്യക്ഷന്‍ സയ്യിദ് അബു സ്വാലിഹ് തങ്ങള്‍ പറഞ്ഞു.
മതങ്ങളുടെയും ജാതിയുടെയും പേരില്‍ വിഭാഗീയത തീര്‍ക്കുന്നത് രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യയെ ഇനിയും വിഭജിക്കരുത് ' എന്ന പ്രമേയത്തില്‍ അമിനി ദ്വീപില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച രാജ്യരക്ഷാ സദസിന്റെയും റമദാന് ക്യംപയിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫ്. അമിനി യൂനിറ്റ് പ്രസിഡന്റ് മുത്തുകോയാ സാഹിബ് അധ്യക്ഷത വഹിച്ചു. അമിനി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി. സെയ്ത് മുഹമ്മദ് കോയ, അമിനി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് ചെയര്മാന് പി.കെ അബ്ദുസലാം, എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഖാസിം ഫൈസി, എസ്.കെ.എസ്.എസ്.എഫ് മേഖലാ സെക്രട്ടറി നസീര്‍ സുല്‍ത്താന്‍, എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഹാഫിള് ജഅ്ഫര്‍ ഹുസൈന് യമാനി മുധ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."